News

മാര്‍പാപ്പയുടെ തിരുക്കര്‍മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ 11-02-2018 - Sunday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിലെ മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തിരുക്കര്‍മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം. പോളണ്ട് സ്വദേശിയും ക്രാക്കോവ് അതിരൂപതാവൈദികനുമായ മോ​ണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ചാണ് മാര്‍പാപ്പയുടെ ആരാധനാക്രകര്‍മ്മങ്ങളുടെ ചുമതല ഏല്പിച്ചിരിക്കുന്നത്.



നവ സുവിശേഷവത്ക്കരണത്തിനുള്ള പൊന്തിഫിക്കല്‍ സമിതിയില്‍ സേവനമനുഷ്ഠിച്ചു വരികെയാണ് മോ​ണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ചിന് പുതിയ ദൗത്യം ലഭിക്കുന്നത്.

ഇറ്റാലിയൻ വൈദികനായ മോണ്‍സിഞ്ഞോര്‍ ഗ്വീഡോ മരീനിയാണ് പാപ്പായുടെ ആരാധനക്രമ വിഭാഗത്തിന്റെ ചുമതല 2007- മുതല്‍ വഹിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് (09/02/18) പുതിയ നിയമന ഉത്തരവ് ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ചത്.

More Archives >>

Page 1 of 283