News - 2025

ധനകാര്യ സംവിധാനങ്ങളുടെ ധാര്‍മ്മികതയെ ചൂണ്ടിക്കാട്ടി വത്തിക്കാന്‍ രേഖ

സ്വന്തം ലേഖകന്‍ 18-05-2018 - Friday

വത്തിക്കാന്‍ സിറ്റി: സാമ്പത്തിക-ധനകാര്യ സംവിധാനങ്ങളുടെ ധാര്‍മ്മികവശങ്ങളെ ചൂണ്ടിക്കാട്ടി പുതിയ രേഖ വത്തിക്കാന്‍ പുറപ്പെടുവിച്ചു. “ഒഇക്കൊണോമിക്കെ എറ്റ് പെക്കുനിയാരിയെ” (Oeconomicae et pecuniariae) എന്ന ലാറ്റിന്‍ ശീര്‍ഷകത്തിലുള്ള രേഖ വിശ്വാസ കാര്യസംഘവും സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗവും സംയുക്തമായാണ് പുറപ്പെടുവിച്ചത്. ഇന്നലെ വ്യാഴാഴ്ച (17/05/18) രാവിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് പ്രകാശനം നിര്‍വ്വഹിക്കപ്പെട്ടത്. സഭയുടെ ആത്യന്തികമായ ലക്ഷ്യം ഓരോ വ്യക്തിയുടെയും സകല മാനവ സമൂഹങ്ങളുടെയും സകല ജനതകളുടെയും സമഗ്രപുരോഗതിയാണെന്നു രേഖ പറയുന്നു.

പൊതുനന്മ കാംക്ഷിക്കാതെ ലാഭത്തിനുവേണ്ടി മാത്രമുള്ള പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും ബിസിനസ് സ്‌കൂളുകള്‍ ധാര്‍മികത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു. കമ്പനി മേധാവികളുടെ അമിത ശമ്പളത്തെ രേഖ വിമര്‍ശിക്കുന്നുണ്ട്. സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍, വിശ്വാസകാര്യസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്കൊ ലഡാറിയ ഫെറെര്‍, റോമിലെ തോര്‍ വെര്‍ഗാത്ത സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലെയൊണാര്‍ഡോ ബെക്കേത്തി, മിലാനിലെ കത്തോലിക്കാ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലൊറേന്‍സൊ കാപ്രിയൊ എന്നിവര്‍ രേഖയുടെ ഉള്ളടക്കത്തെക്കുറിച്ച് പത്രസമ്മേളനത്തില്‍ സംസാരിച്ചു.

More Archives >>

Page 1 of 320