News - 2025
പോള്‍ ആറാമന്‍ പാപ്പയുടെ മരണ വാര്‍ഷികത്തില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 07-08-2018 - Tuesday
വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയുടെ നാല്‍പ്പതാം മരണ വാര്‍ഷികത്തില്‍ കബറടിത്തിങ്കല്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. 10 മിനിറ്റാണ് പാപ്പ കല്ലറക്ക് സമീപം പ്രാര്‍ത്ഥനാനിരതനായി ചിലവഴിച്ചത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സംസ്ക്കരിച്ച പാപ്പയുടെ കല്ലറ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ വര്‍ഷവും എത്തിയിരിന്നു.
1978 ഓഗസ്റ്റ് ആറിനാണു പോള്‍ ആറാമന്‍ കാലം ചെയ്തത്. 2012 ഡിസംബര്‍ 20നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, അദ്ദേഹത്തിന്റെ വീരോചിത പുണ്യം അംഗീകരിച്ചു. 2014 ഒക്ടോബര്‍ 19-ന് ഫ്രാന്‍സിസ് പാപ്പയാണ് പോള്‍ ആറാമന്‍ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 14 ന് ആഗോള മെത്രാന്‍ സിനഡിനോട് അനുബന്ധിച്ച് പോള്‍ ആറാമനെ വിശുദ്ധനായി പ്രഖ്യാപിക്കും.