News - 2025

പെറുവിൽ കത്തോലിക്ക വെെദികൻ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 14-08-2018 - Tuesday

ലിമ: സ്പാനിഷ് വംശജനായ കത്തോലിക്കാ വെെദികൻ ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ വച്ച് കൊല്ലപ്പെട്ടു. ഈശോ സഭാംഗമായിരുന്ന ഫാ. കാർലോസ് റുഡാവെറ്റ്സ് മൊൺഡസ് എന്ന വെെദികനാണ് കുത്തേറ്റുമരിച്ചത്. പെറുവിലെ ആമസോണിന്റെ ഭാഗമായ ഗ്രാമത്തിൽ സ്കൂൾ നടത്തി വരികയായിരിന്നു അദ്ദേഹം. ഇരുകൈകളും കൂട്ടി കെട്ടിയ നിലയിലായിരുന്നു എഴുപത്തിമൂന്നുകാരനായ വെെദികന്റെ മൃതദേഹം കണ്ടെത്തിയത്. കുത്തേറ്റ പാടുകളും ശരീരത്തിൽ കാണാമായിരുന്നു.

വെെദികൻ താമസിച്ചിരുന്ന വീട്ടിലെ പാചകക്കാരനാണ് മൃതദേഹം ആദ്യമായി കണ്ടത്. യമക്കേയ് എൻറ്റ്സാ എന്ന ഗോത്രത്തിൽ പെട്ട കുട്ടികൾക്കാണ് ഫാ. കാർലോസ് സ്കൂൾ വിദ്യാഭ്യാസം നൽകിയിരുന്നത്. മുപ്പത്തിയെട്ടു വർഷം പെറുവിൽ ജീവിച്ചിരുന്ന ഫാ. കാർലോസിനോട് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ഒരു വിദ്യാർത്ഥിയിൽ നിന്നും ഭീഷണി നേരിട്ടിരുന്നുവെന്ന് പറയപ്പെടുന്നു. കൊലപാതകത്തെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More Archives >>

Page 1 of 351