News - 2025
യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് 271 ക്രൈസ്തവര്‍ക്ക് എതിരെ കേസ്
സ്വന്തം ലേഖകന്‍ 07-09-2018 - Friday
ലക്‌നൌ: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് 271 ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ കേസ്. ജൗന്‍പുരില്‍ ഹിന്ദു ജാഗരണ മഞ്ച് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസ് ക്രൈസ്തവര്‍ക്ക് എതിരെ കേസെടുത്തത്. ബാല്‍ദേയില്‍ ജൗന്‍പുര്‍, അസാംഗഡ്, വരാണസി, ഗാസിപുര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതാണ് ഹിന്ദു ജാഗരണ മഞ്ചിനെ ചൊടിപ്പിച്ചത്.
ക്രൈസ്തവര്‍ പ്രാര്‍ത്ഥനയ്ക്കു എത്തുന്നവരെ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുകയാണെന്ന് പരാതിക്കാരനായ ബ്രിജേഷ് സിംഗ് ആരോപിക്കുന്നു. മയക്കുമരുന്നുകളും നിരോധിത മരുന്നുകളും നല്‍കിയാണ് പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവരെ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നതെന്നും ആര്‍എസ്‌എസ് അനുഭാവിയായ ഇദ്ദേഹം പറയുന്നു. ജൗന്‍പുരിലെ മിഷ്ണറിമാരായ ദുര്‍ഗാ പ്രസാദ് യാദവ്, കിറിത് റായ്, ജിതേന്ദ്ര റാം എന്നിവരുള്‍പ്പെടെ 271 പേര്‍ക്കെതിരെയാണ് കേസ്.