News - 2025

സി‌ബി‌സി‌ഐ സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 05-09-2018 - Wednesday

ന്യൂഡൽഹി: ദേശീയ കത്തോലിക്ക മെത്രാൻ സമിതി ജനറൽ സെക്രട്ടറി ബിഷപ്പ് തിയോഡോർ മസ്കരൻഹാസ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ മേഘാലയ മുഖ്യമന്ത്രി - കൊൺറാഡ് സാംഗ്മയും പങ്കെടുത്തിരുന്നു. ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധി ബിഷപ്പ് മസ്കാരൻഹാസ് കേന്ദ്രമന്ത്രിയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. ജാർഖണ്ഡിലെ ക്രൈസ്തവരും സന്നദ്ധ സംഘടനകളും നേരിടുന്ന വിവേചനവും അവരുടെ അക്കൗണ്ടുകൾ മാത്രം പരിശോധിക്കുന്ന പുതിയ നിയമ ഭേദഗതിയും പുനഃപരിശോധിക്കണമെന്നും സംഘം കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ രാജ്യത്തിന് നല്കിയ മഹത്തായ സംഭാവനയും ഇപ്പോള്‍ വിശ്വാസികള്‍ നേരിടുന്ന വിവേചനവും മേഘാലയ മുഖ്യമന്ത്രി - കൊൺറാഡ് സാംഗ്മ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു, ക്രൈസ്തവർക്ക് സഹായവും പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നായിരിന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം.

More Archives >>

Page 1 of 359