News - 2025

മിഷൻ മെത്രാന്മാരുടെ സെമിനാർ വത്തിക്കാനിൽ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 05-09-2018 - Wednesday

വത്തിക്കാൻ സിറ്റി: പുതിയ നിയമനം ലഭിച്ച മിഷൻ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്ന മെത്രാന്‍മാരുടെ പഠന സെമിനാർ വത്തിക്കാനിൽ ആരംഭിച്ചു. മിഷന്‍ പ്രവർത്തനങ്ങളെ ആസ്പദമാക്കി നടത്തുന്ന സെമിനാര്‍ സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി ഉദ്ഘാടനം ചെയ്തു. തിരുസംഘത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ പ്രോട്ടെസ് റുംഗംബ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നാല് ഭൂഖണ്ഡങ്ങളിലെ മുപ്പത്തിനാല് രാജ്യങ്ങളിൽ നിന്നും എഴുപത്തിനാല് മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. റോമിലെ സെന്‍റ് പോൾ പൊന്തിഫിക്കൽ കോളേജിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 1994 മുതൽ നടത്തിവരുന്ന സമ്മേളനത്തിൽ മിഷൻ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളാണ് പഠനവിധേയമാക്കുന്നത്. സെപ്റ്റബർ എട്ട് ശനിയാഴ്ച സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന മാർപാപ്പയുടെ പൊതുപ്രഭാഷണത്തിലും സെപ്റ്റബർ ഒൻപതിന് അസീസ്സിയിലേക്കുള്ള തീർത്ഥാടനത്തിലും മെത്രാന്‍മാര്‍ ഭാഗഭാക്കാക്കും.

മോൺ. പ്രോട്ടെസ് റുഗംംബ മിഷൻ പ്രദേശങ്ങളിലെ മെത്രാന്മാർ എന്ന വിഷയത്തിലും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി അദ്ധ്യക്ഷൻ മോൺ ജിയോവനി പിയട്രോ പ്രവർത്തനങ്ങളാം കഴിവുകളും എന്ന വിഷയത്തിലും ക്ലാസ്സെടുക്കും. കൂടാതെ,വിവിധ കർദ്ദിനാൾമാരും സമ്മേളനത്തിൽ വിഷയങ്ങൾ അവതരിപ്പിക്കും. ചർച്ചകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സമ്മേളനം സെപ്റ്റബർ പതിനഞ്ചിനാണ് സമാപിക്കുക.

More Archives >>

Page 1 of 359