News - 2025

കമില്യന്‍സ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍ 25-07-2019 - Thursday

റോം: ആഗോള തലത്തില്‍ ആതുരശുശ്രൂഷകരുടെ സഭയായ കമില്യന്‍സ് സന്യാസസഭയുടെ സുപ്പീരിയര്‍ ജനറല്‍ റവ.ഡോ. ലിയോസിര്‍ പെസ്സീനി അന്തരിച്ചു. ബ്രസീലില്‍ വെച്ചായിരിന്നു അന്ത്യം. 64 വയസ്സായിരിന്നു. പ്രമുഖ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനും അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. 1582-ല്‍ വിശുദ്ധ കാമിലസ് ഡേ ലേല്ലിസാണ് കമില്യന്‍സ് സന്യാസസഭ ആരംഭിച്ചത്. ഇന്ന്‍ ഇന്ത്യയിലടക്കം മുപ്പതോളം രാജ്യങ്ങളില്‍ നിസ്തുലമായ സേവനം തുടരുകയാണ് അംഗങ്ങള്‍. കേരളമടക്കം ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളില്‍ കമില്യന്‍ സഭാംഗങ്ങള്‍ ആതുര ശുശ്രൂഷ നിര്‍വഹിക്കുന്നുണ്ട്.

More Archives >>

Page 1 of 474