India - 2025
പ്രേഷിത അവാര്‍ഡ് മുല്ലക്കുടിയില്‍ ചാക്കോച്ചന്
സ്വന്തം ലേഖകന്‍ 19-09-2019 - Thursday
തലശേരി: ചെറുപുഷ്പ മിഷന്‍ലീഗ് തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് വലിയമറ്റം പൗരോഹിത്യ ജൂബിലി സ്മാരക പ്രേഷിത അവാര്‍ഡിന് മുല്ലക്കുടിയില്‍ ചാക്കോച്ചനെ തെരഞ്ഞെടുത്തു. കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍പ്പെട്ട മലപ്പശേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ന്യൂമലബാര്‍ പുനരധിവാസ കേന്ദ്രം ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറാണ് മുല്ലക്കുടിയില്‍ ചാക്കോച്ചന്‍.