India - 2025

ഫാ. റോബി കണ്ണന്‍ചിറയ്ക്കു വിശ്വശാന്തി പത്മം പുരസ്‌കാരം സമ്മാനിച്ചു

24-09-2019 - Tuesday

ന്യൂയോര്‍ക്ക്: ലോക സമാധാന ദിനാചരണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര സമൂഹം ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച വിശ്വശാന്തി മഹോത്സവത്തിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വിശ്വശാന്തി പത്മം പുരസ്‌കാരം എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറും വേള്‍ഡ് ഫെല്ലോഷിപ് ഓഫ് ഇന്റര്‍ റിലീജിയസ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ഫാ. റോബി കണ്ണന്‍ചിറയ്ക്കു സമ്മാനിച്ചു.

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലായ എക്കോസോകിന്റെ അംഗീകാരം ലഭിച്ച 44 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഫാ. റോബി കണ്ണന്‍ചിറ പുരസ്‌കാരം ഏറ്റുവാങ്ങി. ആത്മീയ പാരസ്പര്യത്തിലൂടെ അന്തര്‍ദേശീയ തലത്തില്‍ മതാന്തരസൗഹൃദം വളര്‍ത്തുകയും ശാന്തി പ്രസരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പുരസ്‌കാരമാണിത്.അടുത്തിടെ ചാവറ കള്‍ച്ചറല്‍ സെന്ററിന് ഐക്യരാഷ്ട്ര സഭയുടെ 'എക്കോസോക് സ്‌പെഷല്‍ കണ്‍സള്‍ട്ടേറ്റീവ്' പദവി ലഭിച്ചിരുന്നു.

More Archives >>

Page 1 of 273