India - 2025

ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കണം: സീറോ മലബാര്‍ അല്‍മായ ഫോറം

31-12-2019 - Tuesday

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന കടുത്ത മതവിവേചനം അവസാനിപ്പിക്കണമെന്നു സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ പലതും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ വിഭാഗത്തിനു മാത്രമായിരിക്കുകയാണ്.

മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികളില്‍ 80:20 എന്ന വിവേചനപരമായ അനുപാതമാണു സ്വീകരിച്ചിട്ടുള്ളത്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്‌പോള്‍ 80 ശതമാനം ഒരു പ്രത്യേക വിഭാഗത്തിനും അവശേഷിക്കുന്ന 20 ശതമാനം ക്രൈസ്തവരുള്‍പ്പെടെയുള്ള അഞ്ച് ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അംഗങ്ങള്‍ക്കും എന്ന രീതിയാണു നടപ്പാക്കുന്നതെന്നും അഡ്വ. ജോസ് വിതയത്തില്‍ പറഞ്ഞു.

More Archives >>

Page 1 of 290