News - 2025

അസ്സമിലെ കത്തീഡ്രൽ ദേവാലയത്തിന് നേരെ ആക്രമണം: തിരുവോസ്തി നശിപ്പിച്ചു

സ്വന്തം ലേഖകന്‍ 22-06-2017 - Thursday

ഗുവാഹത്തി: അസ്സമിലെ ബോൺഗയിഗോൺ കത്തോലിക്കാ കത്തീഡ്രൽ ആക്രമണത്തിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ജൂണ്‍ 20നു നടന്ന ആക്രമണത്തില്‍ തിരുവോസ്തികൾ ചിന്നഭിന്നമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ദേവാലയത്തിന് നേരെ നടന്ന ആക്രമണം അസ്സം ക്രിസ്ത്യൻ ഫോറമാണ് പത്രകൂറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചത്.

ദേവാലയ അധികൃതര്‍ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് എഫ്ഐആർ രേഖപ്പെടുത്തി. ബോൺഗയിഗോൺ രൂപതാധികാരികൾ വിശ്വാസികളോട് ശാന്തത പാലിക്കാനും പ്രദേശത്ത് ശാന്തിയും സമാധാനവും നിലനിർത്താൻ പ്രാർത്ഥനാ കൂട്ടായ്മ നടത്താനും ആവശ്യപ്പെട്ടതായി ആസാം ക്രിസ്ത്യൻ ഫോറം വക്താവ് അല്ലൻ ബ്രൂക്‌സ് അറിയിച്ചു.

വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്ന ദേവാലയാക്രമണത്തെ കാര്യ ഗൗരവത്തോടെ ആസാം മുഖ്യമന്ത്രി സമീപക്കണമെന്നും ഉചിതമായ നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം പോലീസ് ഇതുവരെ ആക്രമികളെ പിടികൂടിയിട്ടില്ല.

More Archives >>

Page 1 of 190