News - 2025
തുർക്കിയിൽ സഭാവസ്തുവകകൾ സര്‍ക്കാര്‍ പിടിച്ചെടുത്തു
സ്വന്തം ലേഖകന്‍ 29-06-2017 - Thursday
ഇസ്താൻബുൾ: തുര്‍ക്കിയിലെ മാർഡിൻ പ്രവിശ്യയിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ പകുതിയോളം വസ്തുവകകൾ ഭരണകൂടം പിടിച്ചെടുത്തു. ദേവാലയങ്ങളും ആശ്രമങ്ങളും സെമിത്തേരികളുമാണ് സഭാധികാരത്തിൽ നിന്നും നീക്കം ചെയ്തു സര്‍ക്കാര്‍ പിടിച്ചെടുത്തത്. വസ്തുവകകളുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് സർക്കാരിന്റെ മതമന്ത്രാലയത്തിന്റെ വിചിത്രവാദം.
Must Read: തുര്‍ക്കിയില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം കണ്ടെത്തി; കാലപഴക്കത്തിലും നിറം മങ്ങാതെ ചുവര്‍ചിത്രങ്ങള്‍
നടപടിയെ തുടര്‍ന്നു ആയിരത്തിയറനൂറോളം വർഷങ്ങൾ പഴക്കമുള്ള ലോകത്തിലെ തന്നെ അതിപുരാതനമായ മോര്‍ ഗബ്രിയേൽ ആശ്രമവും ഗവൺമെന്റ് അധീനതയിലായി. അനുസ്മരണ പ്രാർത്ഥനകൾക്കായി ഉപയോഗിക്കുന്ന സെമിത്തേരികളും മറ്റ് വസ്തുവകകളും തിരികെ ലഭിക്കാനായി സഭാധികാരികള്‍ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. അതേ സമയം സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് തുര്‍ക്കി.