News - 2025
നോട്രഡാമിന് പിന്നാലെ ന്യൂയോര്‍ക്ക് കത്തീഡ്രലും? ആക്രമണത്തിന് തയാറെടുത്തയാള്‍ കസ്റ്റഡിയില്‍
സ്വന്തം ലേഖകന്‍ 18-04-2019 - Thursday
ന്യൂയോര്‍ക്ക്: പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ കത്തിയമര്‍ന്നതിന് പിന്നാലെ ന്യൂയോര്‍ക്കിലെ പ്രശസ്തമായ സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ പെട്രോള്‍ ജാറുകളുമായി എത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്‌സി സ്വദേശിയാണ് രണ്ടു പെട്രോള്‍ ജാറുകളും ലൈറ്ററുമായി കത്തീഡ്രലിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരം 7.55 നായിരുന്നു സംഭവം.
അടുത്തിടെയാണ് കത്തീഡ്രലില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കത്തീഡ്രല്‍ ജീവനക്കാരന്‍ പെട്രോള്‍ ജാറുമായി എത്തിയ ആള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം പാരീസിലെ നോട്രഡാം കത്തീഡ്രല്‍ ദേവാലയം കത്തിയമര്‍ന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.