News - 2024
ക്രൈസ്തവരുടെ രക്തസാക്ഷിത്വം ഇന്ന് വാര്‍ത്തയല്ല: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 28-05-2019 - Tuesday
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ധാരാളം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ ജീവന്‍ നിശബ്ദമായി തുടരുകയാണെന്നും അതിനാല്‍ ക്രൈസ്തവരുടെ രക്തസാക്ഷിത്വം ഇന്ന് വാര്‍ത്തയല്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ബുർക്കിനാ ഫാസോയിൽ ഞായറാഴ്ച ക്രൈസ്തവ നരഹത്യ നടന്നതിന് പിന്നാലെയാണ് പാപ്പയുടെ ട്വീറ്റ്.
"ഇന്നും ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ധാരാളം ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ അവരുടെ ജീവൻ നിശബ്ദരായി നൽകുന്നു. കാരണം രക്തസാക്ഷിത്വം ഒരു വാർത്തയല്ല: പക്ഷേ ഇന്ന് ആദ്യ നൂറ്റാണ്ടുകളേക്കാൾ കൂടുതൽ ക്രൈസ്തവ രക്തസാക്ഷികളുണ്ട്". പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശത്തില്‍ പങ്കുവച്ചു. ബുര്‍ക്കിനോ ഫാസോയിൽ ക്രൈസ്തവ ദേവാലയത്തിൽ അതിക്രമിച്ചു കയറി തോക്കുധാരി നടത്തിയ ആക്രമണത്തില്‍ നാല് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഈ മാസം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പതിനഞ്ചു പേരാണ് കൊല്ലപ്പെട്ടത്.